2013, ഡിസംബർ 20, വെള്ളിയാഴ്‌ച

സമരാഭാസങ്ങളുടെ സ്വന്തം നാട്

രാഷ്ട്രീയ നാടകങ്ങള്‍ ആയി മാറിയിരിക്കുന്നു , കേരളത്തിലെ പ്രതിപക്ഷ സമരങ്ങള്‍ .
ഇതു ജനത്തിന് മടുത്തിരിക്കുന്നു .
രണ്ടു കൂട്ടരുടെയും പരസ്പര ധാരണയിലൂടെയുള്ള ഒത്തു കളികള്‍  ആണ് ഇത് എന്ന് പോലും
 സംശ യിക്കുന്നവര്‍ ഉണ്ട്.
കാലങ്ങളായി ഈ രണ്ടു കൂട്ടരും മാറി മാറി ഭരണം നടത്തുന്നത് കൊണ്ട് ഇത്തരം സംശയങ്ങള്‍ക്കു  സാധ്യതകള്‍ ഏറെ ഉണ്ട്.
സമരം ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനും പാര്‍ട്ടി  അണികളെ സജീവമാകി നിര്‍ത്താനും ഉപകരിക്കുന്ന ഒരു ആഭാസം മാത്രം ആയി മാറിയിരിക്കുന്നു.
 ഇതില്‍ ആത്മാര്തത  തരിമ്പും കാണുവാനില്ല .
അല്ലങ്കില്‍ തന്നെ ഈ പാര്‍ടികള്‍ ജങ്ങളെ ഉപേക്ഷിച്ചിട്ട് കാലം കുറെ ആയി .
അവകാശങ്ങല്ക് വേണ്ടി മാത്രം ഓരി ഇടുന്ന തൊഴിലാളി സംഘടനകള്‍  . കേരളത്തിലെ പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യുന്ന ഖനി മാഫിയ , മുച്ചൂടും വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ഒരു സര്‍ക്കാര്‍, എന്തെങ്കിലും ഒരു കാരണം കിട്ടിയാല്‍ ഹര്‍ത്താലും സമരങ്ങളും ഒക്കെയായി  ജന ജീവിതം താറുമാര്‍ ആക്കുവാന്‍ നടക്കുന്ന  പ്രതിപക്ഷം . ഇതാണ് ഇന്ന് കേരളത്തിന്റെ അവസ്ഥ .

സമരം വെറും നാടകങ്ങള്‍ ആയി മാത്രം ആയി കേരളീയര്‍ക്ക് തോന്നി തുടങ്ങിയ സമയത്താണ് സന്ധ്യ എന്നാ വീട്ടമ്മയുടെ ഇടപെടല്‍ ഹര്‍ഷാരവത്തോടെ കേരളീയര്‍ സ്വീകരിച്ചത് . അഞ്ചു ലക്ഷം രൂപ അതിനു പാരിതോഷികമായി ശ്രീ . കൊച്ചു അവുസേപ്  ചിട്ടിലപ്പളി നല്‍കിയതോടെ ഈ സംഭവത്തിനു വന്‍ പ്രചാരം ലഭിച്ചു . അതോടെ പരിഹസ്യര്‍ ആയ സമരക്കാര്‍ ഇപ്പോള്‍ പിച്ചും പേയും പറഞ്ഞു  കൊട്നിരിക്കുന്നു .




2013, ഡിസംബർ 8, ഞായറാഴ്‌ച

തിരെഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത് ......

 നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ 
മധ്യപ്രദേശിലും രാജസ്ഥാനിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി
 ഭാരതീയ ജനതാ പാര്‍ട്ടി ഭരണം ഉറപ്പിച്ചു. മധ്യപ്രദേശില്‍ ഇത്
 ബി.ജെ.പിയുടെ ഹാട്രിക് ആണെങ്കില്‍ രാജസ്ഥാനിലേത് മധുരമായ
 പകരംവീട്ടലാണ്. ചരിത്രത്തിലില്ലാത്ത തോല്‍വിയാണ്
 രാജസ്ഥാനിലും ദല്‍ഹിയിലും കോണ്‍ഗ്രസ്് ഏറ്റുവാങ്ങിയത്.
 വാശിയേറിയ മത്സരം നടന്ന ഛത്തീസ്ഗഡില്‍ ബി.ജെ.പി കൂടുതല്‍ 
സീറ്റ് നേടിയ ഒറ്റ കക്ഷിയായി. അതേസമയം രാജ്യം ഉറ്റുനോക്കിയ
 ദല്‍ഹിയില്‍ തൂക്കുസഭയാണ്.
കെജ് രിവാള്‍: നവ രാഷ്ട്രീയോദയം
വമ്പന്മാര്‍ ഏറ്റുമുട്ടിയ തലസ്ഥാനനഗരയിലാണ് 
പുതുമുഖമായെത്തിയ 
കെജ്‌രിവാള്‍ ഈ അത്ഭുതം സൃഷ്ടിച്ചത്. കോണ്‍ഗ്രസിന്റെ 
ഡല്‍ഹിയിലെ മുഖമായ
 മുഖ്യമന്ത്രി ഷീല ദീക്ഷിത് കോണ്‍ഗ്രസിന് വേണ്ടി പടനയിച്ചപ്പോള്‍
 ബി.ജെ.പിക്ക്
 വേണ്ടി താമരയില്‍ മത്സരിച്ചത് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വിജേന്ദ്ര ഗുപ്ത.
 
ഇങ്ങനെ രണ്ട് പ്രബലരുമായി 
ഏറ്റുമുട്ടി കെജ്‌രിവാള്‍ ഈ വിജയം 
കൈവരിക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ 
അട്ടിമറികളിലൊന്നായി അത് മാറി.ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍
 ഇതുപോലൊന്ന് 
സംഭവിച്ചിട്ടില്ല. രാജ്യതലസ്ഥാനം മൂന്നുതവണ തുടര്‍ച്ചയായി ഭരിച്ച 
ഒരു മുഖ്യമന്ത്രിയെ 
രാഷ്ടീയത്തിലിറങ്ങി ഒരു വര്‍ഷത്തിനകം 'ചൂല്' കൊണ്ട് തൂത്തെറിഞ്ഞ
 പുതുമുഖത്തിന്റെ ചരിത്രം. 
 തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ നല്‍കിയ സന്ദേശമാണെന്ന് 
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളുടെ
 പ്രതീക്ഷക്കൊത്ത് കോണ്‍ഗ്രസ് ഉയര്‍ന്നുവരും. സാധാരണക്കാരുടെ
 ശബ്ദം കേള്‍ക്കാന്‍ ശ്രമിക്കും. സംഘടനയെ നവീകരിക്കാനുള്ള ശ്രമങ്ങള്‍
 തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം ഏറെ നിരാശാജനകമെന്ന്
 കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ജനവിധി അംഗീകരിക്കുന്നു.
 പാര്‍ട്ടിക്കുണ്ടായ പരാജയത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തും.
 വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങള്‍ ജനങ്ങളെ ബാധിച്ചു.
 പാര്‍ട്ടിക്കുണ്ടായ പാളിച്ചകള്‍ പരിഹരിക്കാന്‍ നടപടികളെടുക്കുമെന്നും 
സോണിയ ഗാന്ധി പറഞ്ഞു.

യദാര്‍ത്ഥത്തില്‍ BJP യുടെ വിജയം എന്നതിനേക്കാള്‍ കോണ്‍ഗ്രസ് ന്‍റെ 
പിടിപ്പു കെടും പരാജയവും ആണ് ഈ ഫലങ്ങള്‍ കാണിക്കുന്നത് . 
മുച്ചൂടും അഴിമതിയില്‍ മുങ്ങിയ മന്‍മോഹന്‍ സര്‍കാരിന് എതിരെ ഉള്ള ജനരോഷം
 ആണ് ഇതില്‍ പ്രതിഫലിക്കുന്നത് .
DELHI
DELHI
TOTAL SEATS 70
PARTY
LEAD /  WIN
BJP32
INC8
AAP28
BSP0
Others2
CHHATTISGARH
TOTAL SEATS 90
PARTY
LEAD /  WIN
BJP47
INC41
BSP2
SP0
Others1
MADHYA PRADESH
TOTAL SEATS 230
PARTY
LEAD /  WIN
BJP165
INC57
BSP0
SP0
Others8
RAJASTHAN
TOTAL SEATS 200
PARTY
LEAD /  WIN
BJP162
INC21
BSP0
SP0
Others16

2013, നവംബർ 21, വ്യാഴാഴ്‌ച

ഹര്‍ത്താല്‍ വീണ്ടും

Photoകേരളം വീണ്ടും ഒരു ഹര്ത്താലിനു സാക്ഷിയായി.
പുതിയ വിഷയം മറ്റൊന്നുമല്ല . കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ആണ് .
ജനങ്ങള്‍ക്ക് അറിയില്ലല്ലോ ആരാണ്  കസ്തൂരി രംഗന്‍ , എന്താണ്  ആ റിപ്പോര്‍ട്ട്‌ എന്ന്. 
ഒരു ഹര്ത്താലിനു വേണ്ടി നോമ്പ് നോറ്റിരിക്കുന്ന നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഇതു വീണു കിട്ടിയ അവസരം തന്നെ . പാര്‍ട്ടി നാട്ടില്‍ ഉണ്ടെന്നു ആളുകളെ ഇടക്ക് അറിയിച്ചു കൊണ്ടിരി ക്കണം . അല്ലാതെ തെരെഞ്ഞുടുപ്പ് സമയത്ത് ജനങ്ങളെ സമീപിക്കുവാന്‍ ഒക്കില്ല .
ഏതായാലും ഏതോ അപകടകരമായ എന്തോ  റിപ്പോര്‍ട്ട്‌ വരുന്നു എന്ന് ഭയന്ന് ജനം ഈ ഹര്‍ത്താലും സഹിച്ചു .
കോടതി പരാമര്‍ശിച്ചത് പോലെ ആരെങ്കിലും ഈ റിപ്പോര്‍ട്ട്‌ വായിച്ചിട്ടുണ്ടോ .
Photo: Aam Aadmi Party Kerala ആം ആദ്മി പാര്ട്ടി കേരളം
Liked · about an hour ago 

ഒള്ള പച്ചപ്പ്‌ തീരുമ്പോൾ എല്ലാവര്‍ക്കും സമാധാനമാകും (കാര്‍ട്ടൂണ്‍ കടപ്പാട്: മുരളി ബാലകൃഷ്ണന്‍)ഏതായാലും ഇത് നടപ്പായാല്‍ നമ്മുടെ പാര്‍ടികള്‍ക്ക് ദോഷം ആണ് എന്ന് മനസ്സിലായില്ലേ .
പാര്ടിയെക്കള്‍ വലുതല്ല ഒന്നും . പക്ഷിമ ഘട്ടമോ , ആറന്മുളയോ , നെല്ലിയംബതിയോ എന്തുമാകട്ടെ .

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളം പരിഭാഷ

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

പീസീ ജോര്‍ജിന് കേപീസീസിയുടെ ഒരു കത്ത്

താങ്കളെ നിലക്ക്  നിരത്താന്‍ ഞങ്ങള്‍  തീരുമാനിച്ച വിവരം  വളരെ വിനയത്തിന്റെ ഭാഷയില്‍ അറിയിച്ചു കൊള്ളുന്നു.  ക്ഷമക്കും ഒരു അതിര് ഒക്കെ ഇല്ലേ . താങ്കള്‍  സകല സീമകളും ലങ്കിചിരിക്കുന്നു . ഇനീ കഴിയില്ല . ഒന്നും പറയാതെ ഒരു നടപടിയും എടുക്കാതെ ഇരിക്കുന്നത് കൊണ്ഗ്രസ്സുകാ രുടെ ദൌര്‍ബല്യം കൊണ്ടല്ല . മറിച്ചു ക്ഷമ കൊട്നു മാത്രമാണ് . മഹാത്മാ ഗാന്ധിയുടെ വാക്യങ്ങള്‍ അപ്പടി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവര്‍  കൂടിയാണല്ലോ ഞങ്ങള്‍ .
പിണറായി വിജയനെ പൊക്കി പറഞ്ഞ കാര്യം ഞങ്ങള്‍ കാര്യമാക്കുന്നില്ല .
അച്ചുതനന്തനെ  മിശിഹ ആകിയതും പോകട്ടെ .
പക്ഷെ  നൂറു കിട്ടിയാല്‍ എന്പതു പോകറ്റില്‍ ഇടുന്ന കാര്യം ഒക്കെ ഇങ്ങിനെ പൊതു ജനങ്ങളോട് വിളിച്ചു പറയാന്‍ പറ്റുന്ന കാര്യമാണോ.
നമ്മള്‍ ജനപ്രതിനികള്‍ പരസ്പരം ഒരു ധാരണ ഒക്കെ വേണ്ടേ . അല്ലങ്കില്‍ കാര്യം ഒക്കെ ആകെ അവതാളത്തില്‍ ആവും . ആര്യാടനെയോ മറ്റു ഏതു മന്ത്രിയെയും ഇനി മുഖ്യ മന്ത്രി തന്നെ ആയാലും  കുഴപ്പമില്ല . എന്ത് വേണമെങ്കിലും പറഞ്ഞോളൂ . പക്ഷെ നമ്മള്‍ രാഷ്ട്രീയക്കാരുടെ കഞ്ഞിയില്‍ പാറ്റ വീഴ്ത്തുന്ന വര്‍ത്തമാനം ദയവു ചെയ്തു പറയരുത്. ഇടതു മുന്നണി നേതാക്കളെ ഒന്ന് സുഖിപ്പിച്ചതില്‍ ഒരു തെറ്റും പറയാന്‍ ആവില്ല . നമ്മുടെ ഭരണത്തിന് ഒരു പോറലും ഏല്കാത്ത  വിധത്തില്‍ വന്പന്‍ സമരം നടത്തിയവര്‍ ആണ് അവര്‍ .
ഇടക്ക് രാജി രാജി എന്ന് പറയും അത് കാര്യമാക്കേണ്ട . അവര്‍ക്കും അവരുടെ അണികളെ ഉഷാര്‍ ആക്കണമല്ലോ. 
അഞ്ചു വര്ഷം എങ്ങിനെ എങ്കിലും ഒന്ന് തികചോട്ടെ . എല്ലാ വകുപ്പും നഷ്ടത്തില്‍ ആണ് പോകുന്നത് . അതുപോലെ ഉള്ള വിഷയങ്ങളും ജനങ്ങളുടെ പ്രശ്നങ്ങള്‍ളും മീഡിയകളും മറ്റും  ചര്‍ച്ച ചെയ്യുന്നീല്ല അതുകൊണ്ട് തന്നെ ഭരിച്ചു മുടിക്കാന്‍ പറ്റിയ  അവസരം  ആണ് .
താങ്കളെ പോലുല്ലവരുവരുടെ സേവനം മുന്നണിക്ക്‌ വേണ്ടതും ഇവിടെയാണ് . എന്നും എന്തെങ്കിലും  ഒക്കെ വിവാദം ഉണ്ടാക്കി മീഡിയകള്‍ക്ക് ഇട്ടു കൊടുക്കുക . പിന്നെ അവര്‍ ആ എല്ലിന്‍ കഷണത്തില്‍ കടിച്ചു ഒരാഴ്ച  അങ്ങിനെ പൊയ്കൊള്ളും .
പക്ഷെ നേരത്തെ സൂചിപ്പിച്ച കാര്യം പ്രത്യകം ശ്രദ്ധിക്കണം. ഇല്ല എങ്കില്‍ ഞങ്ങള്‍ സോനിയാജിക്ക് കമ്പ്ലൈന്റ് കൊടുക്കും

2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

പിള്ള മനസ്സില്‍ കള്ളമില്ല

മുന്‍ മന്ത്രി ഗണേഷ് കുമാര്‍ MLA സ്ഥാനം രാജി വെച്ചു. ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയും കൊണ്ടാണ് കേരളം ഉണര്‍ന്നത്. ആകെ രണ്ടു MLA മാരുടെ ഭൂരിപക്ഷം ഉള്ള മന്ത്രി സഭയില്‍  ഗണേഷ് കൂടി രാജി വെച്ചാല്‍ ഉള്ള അവസ്ഥ .
ഹാവൂ . ആലോചിക്കാന്‍ വയ്യ .
ഇങ്ങിനെ ഒരു ആലോചന ഉമ്മന്‍ ചാണ്ടിയിലും മുന്നണിയിലും മാലോകരിലും വരുത്തണം .
അതിനു മീഡിയ പബ്ലിസിറ്റി യും ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ ചര്‍ച്ചകളായി . വരും വരായ്കകളെ കുറിച്ചുള്ള വിലയിരുതലുകളായി.
കത്ത് കൊടുത്തു എന്ന് പത്രക്കാര്‍ . കത്ത് കിട്ടിയിട്ടില്ല എന്ന് പിള്ള . 
കത്ത് പോസ്റ്റ്‌ ചെയ്തിട്ടുണ്ടാവുമെന്നു നമുക്ക് വിശ്വസിക്കാം . കത്ത് കിട്ടിന്ന മുറക്ക് പിള്ള സമ്മതം മൂളുന്നു . ഗണേഷ് രാജി വെക്കുന്നു . പക്ഷേ കത്ത് കിട്ടാന്‍ മൂന്നു കൊല്ലം കഴിയാനാണ് സാധ്യത . 
എങ്ങിനെ എന്തല്ലാം നാടകങ്ങള്‍ നമ്മള്‍ മലയാളികള്‍ കണ്ടിരിക്കുന്നു . അധികാര രാഷ്ട്രീയത്തിന്റെ സ്ഥിരം നാടകങ്ങള്‍ കണ്ടു മനസ്സ് മരവിച്ചു പോയവരല്ലേ നാം മലയാളികള്‍ ?

2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

പച്ചക്കരിയലുകള്‍

Chemicals and Vegetables Cartoonഓണത്തിന് വിപണിയിലെത്തിയ പച്ചക്കറികളില്‍ മാരക കീടനാശിനികള്‍ ഉപയോഗിച്ചിരുന്നു എന്നാ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ് . വിഷാംശം അടങ്ങിയ ഈ കീടനാശിനികളുടെ ഉപയോഗം ഈ പച്ചക്കറികളുടെ ഉത്പാദകര്‍ നിര്‍ത്തുവാന്‍ പോകുന്നില്ല എന്ന് എല്ലാവര്ക്കും അറിയാം . ഉത്സവ സീസണുകളില്‍ വ്യാപകമായ ആവശ്യം പരിഗണിച്ചു കൂടുതലായി ഉല്‍പാദിപ്പിക്കുകയും കൂടുതല്‍ ദിവസം ഇത് കേടു കൂടാതെ ഇരിക്കുവാന്‍ മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. 
ഉത്‌പാദകരും കച്ചവടക്കാരും നഷ്ട സാധ്യധ ഇങ്ങിനെ കുറക്കുമ്പോള്‍ ബലിയാടാവുന്നത്‌ ഉപഭോക്താവ് തന്നെ , എന്നാല്‍ ഇതിനു ഏറ്റവും  നല്ല പ്രതിവിധി കണ്ടെത്തുവാന്‍ ഉപഭോക്താവിനു കഴിയും . 
ഓരോ വ്യക്തിയും  അവര്‍ക്ക് ആവശ്യം ഉള്ള പച്ചക്കറികള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുക എന്നതാന്നു ഇതിന്‍ പറ്റിയ ഏറ്റവും വലിയ പോംവഴി  വിജയകരമായി ഇത്തരം സംരംഭങ്ങള്‍ നടത്തുന്ന മലയാളികള്‍ ഉരു പാട് ഉണ്ട് . ഉപഭോഗ സംസ്കാരത്തിന്റെ തള്ളിക്കയറ്റത്തില്‍ പരസ്യങ്ങളില്‍ മയങ്ങി എല്ലാം മാര്‍ക്കറ്റില്‍ നിന്നും വാങ്ങുക എന്ന ശീലം മലയാളി എത്രയും പെട്ടെന്ന് ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. 

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

അവര്‍ഗീയ സര്‍ട്ടിഫിക്കറ്റുകള്‍ 


കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും അവര്‍ഗീയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു.
തികച്ചും സൌജന്യം ആണ്  ഇതു . പത്ര സമ്മേളനം വഴി ആരൊക്കെ ആണ് ഇതിനു അര്‍ഹര്‍ എന്ന് പ്രഖ്യാപിക്കും, 
ആര്യാടന്‍ സര്‍വകലാശാല ആണ് ഇതു നല്‍കുന്നത് 
കേരളത്തിലെ പ്രമുഖനായ മന്ത്രി ശ്രീ ആര്യാടന്‍ മുഹമ്മദ്‌ ആണ് ഇതിന്റെ വൈസ് ചാന്‍സലര്‍ .
 അദ്ധേഹത്തിന്റെ വകുപ്പുകള്‍ വളരെ വിജയകരമായി  മുന്നോട്ട് പോകുന്നതിനിടയിലാണ് ഇത്തരം ഒരു സംരംഭം നടത്തുന്നത് . 
മഴ മൂലം ഡാമുകള്‍ നിറഞ്ഞു കവിഞ്ഞത് കൊണ്ട് വൈദ്യുധിക്കു ക്ഷാമമില്ല .ആയതു കൊണ്ട് അങ്ങോട്ട്‌ നോക്കേണ്ടതില്ല
ksrtc കട്ടപ്പുറത്ത് ആയതു കൊണ്ട് ആ വകുപ്പും ശാന്തം. അത് കൊണ്ട് തന്നെ അല്പം extra curriculam activites ആകാം എന്ന് വച്ചു .
വളരെ പ്രയാസം ആണ് ഇതിന്റെ ടെസ്റ്റ്‌ പാസാകാന്‍ . കാരണം ഇക്കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ഒരു എംപിയും മുസ്ലിം ലീഗ് നേതാവുമായ ഈടീ മുഹമ്മദ്‌ ബഷീര്‍ പരാജയപെട്ടത്‌ 
അദ്ദേഹം റീ വാല്യൂ വേഷന് കൊടുക്കുമോ ആവൊ . എന്തായാലും നിലംബൂര്‍ മണ്ഡലത്തില്‍ അദ്ദേഹത്തിന് വോട്ടു ചെയ്ത ആളുകള്‍ ഒക്കെ പാസ്‌ ആകാന്‍ സാധ്യത ഉണ്ട് .