2013, ഡിസംബർ 8, ഞായറാഴ്‌ച

തിരെഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത് ......

 നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ 
മധ്യപ്രദേശിലും രാജസ്ഥാനിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി
 ഭാരതീയ ജനതാ പാര്‍ട്ടി ഭരണം ഉറപ്പിച്ചു. മധ്യപ്രദേശില്‍ ഇത്
 ബി.ജെ.പിയുടെ ഹാട്രിക് ആണെങ്കില്‍ രാജസ്ഥാനിലേത് മധുരമായ
 പകരംവീട്ടലാണ്. ചരിത്രത്തിലില്ലാത്ത തോല്‍വിയാണ്
 രാജസ്ഥാനിലും ദല്‍ഹിയിലും കോണ്‍ഗ്രസ്് ഏറ്റുവാങ്ങിയത്.
 വാശിയേറിയ മത്സരം നടന്ന ഛത്തീസ്ഗഡില്‍ ബി.ജെ.പി കൂടുതല്‍ 
സീറ്റ് നേടിയ ഒറ്റ കക്ഷിയായി. അതേസമയം രാജ്യം ഉറ്റുനോക്കിയ
 ദല്‍ഹിയില്‍ തൂക്കുസഭയാണ്.
കെജ് രിവാള്‍: നവ രാഷ്ട്രീയോദയം
വമ്പന്മാര്‍ ഏറ്റുമുട്ടിയ തലസ്ഥാനനഗരയിലാണ് 
പുതുമുഖമായെത്തിയ 
കെജ്‌രിവാള്‍ ഈ അത്ഭുതം സൃഷ്ടിച്ചത്. കോണ്‍ഗ്രസിന്റെ 
ഡല്‍ഹിയിലെ മുഖമായ
 മുഖ്യമന്ത്രി ഷീല ദീക്ഷിത് കോണ്‍ഗ്രസിന് വേണ്ടി പടനയിച്ചപ്പോള്‍
 ബി.ജെ.പിക്ക്
 വേണ്ടി താമരയില്‍ മത്സരിച്ചത് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വിജേന്ദ്ര ഗുപ്ത.
 
ഇങ്ങനെ രണ്ട് പ്രബലരുമായി 
ഏറ്റുമുട്ടി കെജ്‌രിവാള്‍ ഈ വിജയം 
കൈവരിക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ 
അട്ടിമറികളിലൊന്നായി അത് മാറി.ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍
 ഇതുപോലൊന്ന് 
സംഭവിച്ചിട്ടില്ല. രാജ്യതലസ്ഥാനം മൂന്നുതവണ തുടര്‍ച്ചയായി ഭരിച്ച 
ഒരു മുഖ്യമന്ത്രിയെ 
രാഷ്ടീയത്തിലിറങ്ങി ഒരു വര്‍ഷത്തിനകം 'ചൂല്' കൊണ്ട് തൂത്തെറിഞ്ഞ
 പുതുമുഖത്തിന്റെ ചരിത്രം. 
 തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ നല്‍കിയ സന്ദേശമാണെന്ന് 
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളുടെ
 പ്രതീക്ഷക്കൊത്ത് കോണ്‍ഗ്രസ് ഉയര്‍ന്നുവരും. സാധാരണക്കാരുടെ
 ശബ്ദം കേള്‍ക്കാന്‍ ശ്രമിക്കും. സംഘടനയെ നവീകരിക്കാനുള്ള ശ്രമങ്ങള്‍
 തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം ഏറെ നിരാശാജനകമെന്ന്
 കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ജനവിധി അംഗീകരിക്കുന്നു.
 പാര്‍ട്ടിക്കുണ്ടായ പരാജയത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തും.
 വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങള്‍ ജനങ്ങളെ ബാധിച്ചു.
 പാര്‍ട്ടിക്കുണ്ടായ പാളിച്ചകള്‍ പരിഹരിക്കാന്‍ നടപടികളെടുക്കുമെന്നും 
സോണിയ ഗാന്ധി പറഞ്ഞു.

യദാര്‍ത്ഥത്തില്‍ BJP യുടെ വിജയം എന്നതിനേക്കാള്‍ കോണ്‍ഗ്രസ് ന്‍റെ 
പിടിപ്പു കെടും പരാജയവും ആണ് ഈ ഫലങ്ങള്‍ കാണിക്കുന്നത് . 
മുച്ചൂടും അഴിമതിയില്‍ മുങ്ങിയ മന്‍മോഹന്‍ സര്‍കാരിന് എതിരെ ഉള്ള ജനരോഷം
 ആണ് ഇതില്‍ പ്രതിഫലിക്കുന്നത് .
DELHI
DELHI
TOTAL SEATS 70
PARTY
LEAD /  WIN
BJP32
INC8
AAP28
BSP0
Others2
CHHATTISGARH
TOTAL SEATS 90
PARTY
LEAD /  WIN
BJP47
INC41
BSP2
SP0
Others1
MADHYA PRADESH
TOTAL SEATS 230
PARTY
LEAD /  WIN
BJP165
INC57
BSP0
SP0
Others8
RAJASTHAN
TOTAL SEATS 200
PARTY
LEAD /  WIN
BJP162
INC21
BSP0
SP0
Others16

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ