2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

പീസീ ജോര്‍ജിന് കേപീസീസിയുടെ ഒരു കത്ത്

താങ്കളെ നിലക്ക്  നിരത്താന്‍ ഞങ്ങള്‍  തീരുമാനിച്ച വിവരം  വളരെ വിനയത്തിന്റെ ഭാഷയില്‍ അറിയിച്ചു കൊള്ളുന്നു.  ക്ഷമക്കും ഒരു അതിര് ഒക്കെ ഇല്ലേ . താങ്കള്‍  സകല സീമകളും ലങ്കിചിരിക്കുന്നു . ഇനീ കഴിയില്ല . ഒന്നും പറയാതെ ഒരു നടപടിയും എടുക്കാതെ ഇരിക്കുന്നത് കൊണ്ഗ്രസ്സുകാ രുടെ ദൌര്‍ബല്യം കൊണ്ടല്ല . മറിച്ചു ക്ഷമ കൊട്നു മാത്രമാണ് . മഹാത്മാ ഗാന്ധിയുടെ വാക്യങ്ങള്‍ അപ്പടി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവര്‍  കൂടിയാണല്ലോ ഞങ്ങള്‍ .
പിണറായി വിജയനെ പൊക്കി പറഞ്ഞ കാര്യം ഞങ്ങള്‍ കാര്യമാക്കുന്നില്ല .
അച്ചുതനന്തനെ  മിശിഹ ആകിയതും പോകട്ടെ .
പക്ഷെ  നൂറു കിട്ടിയാല്‍ എന്പതു പോകറ്റില്‍ ഇടുന്ന കാര്യം ഒക്കെ ഇങ്ങിനെ പൊതു ജനങ്ങളോട് വിളിച്ചു പറയാന്‍ പറ്റുന്ന കാര്യമാണോ.
നമ്മള്‍ ജനപ്രതിനികള്‍ പരസ്പരം ഒരു ധാരണ ഒക്കെ വേണ്ടേ . അല്ലങ്കില്‍ കാര്യം ഒക്കെ ആകെ അവതാളത്തില്‍ ആവും . ആര്യാടനെയോ മറ്റു ഏതു മന്ത്രിയെയും ഇനി മുഖ്യ മന്ത്രി തന്നെ ആയാലും  കുഴപ്പമില്ല . എന്ത് വേണമെങ്കിലും പറഞ്ഞോളൂ . പക്ഷെ നമ്മള്‍ രാഷ്ട്രീയക്കാരുടെ കഞ്ഞിയില്‍ പാറ്റ വീഴ്ത്തുന്ന വര്‍ത്തമാനം ദയവു ചെയ്തു പറയരുത്. ഇടതു മുന്നണി നേതാക്കളെ ഒന്ന് സുഖിപ്പിച്ചതില്‍ ഒരു തെറ്റും പറയാന്‍ ആവില്ല . നമ്മുടെ ഭരണത്തിന് ഒരു പോറലും ഏല്കാത്ത  വിധത്തില്‍ വന്പന്‍ സമരം നടത്തിയവര്‍ ആണ് അവര്‍ .
ഇടക്ക് രാജി രാജി എന്ന് പറയും അത് കാര്യമാക്കേണ്ട . അവര്‍ക്കും അവരുടെ അണികളെ ഉഷാര്‍ ആക്കണമല്ലോ. 
അഞ്ചു വര്ഷം എങ്ങിനെ എങ്കിലും ഒന്ന് തികചോട്ടെ . എല്ലാ വകുപ്പും നഷ്ടത്തില്‍ ആണ് പോകുന്നത് . അതുപോലെ ഉള്ള വിഷയങ്ങളും ജനങ്ങളുടെ പ്രശ്നങ്ങള്‍ളും മീഡിയകളും മറ്റും  ചര്‍ച്ച ചെയ്യുന്നീല്ല അതുകൊണ്ട് തന്നെ ഭരിച്ചു മുടിക്കാന്‍ പറ്റിയ  അവസരം  ആണ് .
താങ്കളെ പോലുല്ലവരുവരുടെ സേവനം മുന്നണിക്ക്‌ വേണ്ടതും ഇവിടെയാണ് . എന്നും എന്തെങ്കിലും  ഒക്കെ വിവാദം ഉണ്ടാക്കി മീഡിയകള്‍ക്ക് ഇട്ടു കൊടുക്കുക . പിന്നെ അവര്‍ ആ എല്ലിന്‍ കഷണത്തില്‍ കടിച്ചു ഒരാഴ്ച  അങ്ങിനെ പൊയ്കൊള്ളും .
പക്ഷെ നേരത്തെ സൂചിപ്പിച്ച കാര്യം പ്രത്യകം ശ്രദ്ധിക്കണം. ഇല്ല എങ്കില്‍ ഞങ്ങള്‍ സോനിയാജിക്ക് കമ്പ്ലൈന്റ് കൊടുക്കും

2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

പിള്ള മനസ്സില്‍ കള്ളമില്ല

മുന്‍ മന്ത്രി ഗണേഷ് കുമാര്‍ MLA സ്ഥാനം രാജി വെച്ചു. ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയും കൊണ്ടാണ് കേരളം ഉണര്‍ന്നത്. ആകെ രണ്ടു MLA മാരുടെ ഭൂരിപക്ഷം ഉള്ള മന്ത്രി സഭയില്‍  ഗണേഷ് കൂടി രാജി വെച്ചാല്‍ ഉള്ള അവസ്ഥ .
ഹാവൂ . ആലോചിക്കാന്‍ വയ്യ .
ഇങ്ങിനെ ഒരു ആലോചന ഉമ്മന്‍ ചാണ്ടിയിലും മുന്നണിയിലും മാലോകരിലും വരുത്തണം .
അതിനു മീഡിയ പബ്ലിസിറ്റി യും ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ ചര്‍ച്ചകളായി . വരും വരായ്കകളെ കുറിച്ചുള്ള വിലയിരുതലുകളായി.
കത്ത് കൊടുത്തു എന്ന് പത്രക്കാര്‍ . കത്ത് കിട്ടിയിട്ടില്ല എന്ന് പിള്ള . 
കത്ത് പോസ്റ്റ്‌ ചെയ്തിട്ടുണ്ടാവുമെന്നു നമുക്ക് വിശ്വസിക്കാം . കത്ത് കിട്ടിന്ന മുറക്ക് പിള്ള സമ്മതം മൂളുന്നു . ഗണേഷ് രാജി വെക്കുന്നു . പക്ഷേ കത്ത് കിട്ടാന്‍ മൂന്നു കൊല്ലം കഴിയാനാണ് സാധ്യത . 
എങ്ങിനെ എന്തല്ലാം നാടകങ്ങള്‍ നമ്മള്‍ മലയാളികള്‍ കണ്ടിരിക്കുന്നു . അധികാര രാഷ്ട്രീയത്തിന്റെ സ്ഥിരം നാടകങ്ങള്‍ കണ്ടു മനസ്സ് മരവിച്ചു പോയവരല്ലേ നാം മലയാളികള്‍ ?

2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

പച്ചക്കരിയലുകള്‍

Chemicals and Vegetables Cartoonഓണത്തിന് വിപണിയിലെത്തിയ പച്ചക്കറികളില്‍ മാരക കീടനാശിനികള്‍ ഉപയോഗിച്ചിരുന്നു എന്നാ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ് . വിഷാംശം അടങ്ങിയ ഈ കീടനാശിനികളുടെ ഉപയോഗം ഈ പച്ചക്കറികളുടെ ഉത്പാദകര്‍ നിര്‍ത്തുവാന്‍ പോകുന്നില്ല എന്ന് എല്ലാവര്ക്കും അറിയാം . ഉത്സവ സീസണുകളില്‍ വ്യാപകമായ ആവശ്യം പരിഗണിച്ചു കൂടുതലായി ഉല്‍പാദിപ്പിക്കുകയും കൂടുതല്‍ ദിവസം ഇത് കേടു കൂടാതെ ഇരിക്കുവാന്‍ മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. 
ഉത്‌പാദകരും കച്ചവടക്കാരും നഷ്ട സാധ്യധ ഇങ്ങിനെ കുറക്കുമ്പോള്‍ ബലിയാടാവുന്നത്‌ ഉപഭോക്താവ് തന്നെ , എന്നാല്‍ ഇതിനു ഏറ്റവും  നല്ല പ്രതിവിധി കണ്ടെത്തുവാന്‍ ഉപഭോക്താവിനു കഴിയും . 
ഓരോ വ്യക്തിയും  അവര്‍ക്ക് ആവശ്യം ഉള്ള പച്ചക്കറികള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുക എന്നതാന്നു ഇതിന്‍ പറ്റിയ ഏറ്റവും വലിയ പോംവഴി  വിജയകരമായി ഇത്തരം സംരംഭങ്ങള്‍ നടത്തുന്ന മലയാളികള്‍ ഉരു പാട് ഉണ്ട് . ഉപഭോഗ സംസ്കാരത്തിന്റെ തള്ളിക്കയറ്റത്തില്‍ പരസ്യങ്ങളില്‍ മയങ്ങി എല്ലാം മാര്‍ക്കറ്റില്‍ നിന്നും വാങ്ങുക എന്ന ശീലം മലയാളി എത്രയും പെട്ടെന്ന് ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.