2013, ഡിസംബർ 20, വെള്ളിയാഴ്‌ച

സമരാഭാസങ്ങളുടെ സ്വന്തം നാട്

രാഷ്ട്രീയ നാടകങ്ങള്‍ ആയി മാറിയിരിക്കുന്നു , കേരളത്തിലെ പ്രതിപക്ഷ സമരങ്ങള്‍ .
ഇതു ജനത്തിന് മടുത്തിരിക്കുന്നു .
രണ്ടു കൂട്ടരുടെയും പരസ്പര ധാരണയിലൂടെയുള്ള ഒത്തു കളികള്‍  ആണ് ഇത് എന്ന് പോലും
 സംശ യിക്കുന്നവര്‍ ഉണ്ട്.
കാലങ്ങളായി ഈ രണ്ടു കൂട്ടരും മാറി മാറി ഭരണം നടത്തുന്നത് കൊണ്ട് ഇത്തരം സംശയങ്ങള്‍ക്കു  സാധ്യതകള്‍ ഏറെ ഉണ്ട്.
സമരം ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനും പാര്‍ട്ടി  അണികളെ സജീവമാകി നിര്‍ത്താനും ഉപകരിക്കുന്ന ഒരു ആഭാസം മാത്രം ആയി മാറിയിരിക്കുന്നു.
 ഇതില്‍ ആത്മാര്തത  തരിമ്പും കാണുവാനില്ല .
അല്ലങ്കില്‍ തന്നെ ഈ പാര്‍ടികള്‍ ജങ്ങളെ ഉപേക്ഷിച്ചിട്ട് കാലം കുറെ ആയി .
അവകാശങ്ങല്ക് വേണ്ടി മാത്രം ഓരി ഇടുന്ന തൊഴിലാളി സംഘടനകള്‍  . കേരളത്തിലെ പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യുന്ന ഖനി മാഫിയ , മുച്ചൂടും വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ഒരു സര്‍ക്കാര്‍, എന്തെങ്കിലും ഒരു കാരണം കിട്ടിയാല്‍ ഹര്‍ത്താലും സമരങ്ങളും ഒക്കെയായി  ജന ജീവിതം താറുമാര്‍ ആക്കുവാന്‍ നടക്കുന്ന  പ്രതിപക്ഷം . ഇതാണ് ഇന്ന് കേരളത്തിന്റെ അവസ്ഥ .

സമരം വെറും നാടകങ്ങള്‍ ആയി മാത്രം ആയി കേരളീയര്‍ക്ക് തോന്നി തുടങ്ങിയ സമയത്താണ് സന്ധ്യ എന്നാ വീട്ടമ്മയുടെ ഇടപെടല്‍ ഹര്‍ഷാരവത്തോടെ കേരളീയര്‍ സ്വീകരിച്ചത് . അഞ്ചു ലക്ഷം രൂപ അതിനു പാരിതോഷികമായി ശ്രീ . കൊച്ചു അവുസേപ്  ചിട്ടിലപ്പളി നല്‍കിയതോടെ ഈ സംഭവത്തിനു വന്‍ പ്രചാരം ലഭിച്ചു . അതോടെ പരിഹസ്യര്‍ ആയ സമരക്കാര്‍ ഇപ്പോള്‍ പിച്ചും പേയും പറഞ്ഞു  കൊട്നിരിക്കുന്നു .




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ