2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

അവര്‍ഗീയ സര്‍ട്ടിഫിക്കറ്റുകള്‍ 


കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും അവര്‍ഗീയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു.
തികച്ചും സൌജന്യം ആണ്  ഇതു . പത്ര സമ്മേളനം വഴി ആരൊക്കെ ആണ് ഇതിനു അര്‍ഹര്‍ എന്ന് പ്രഖ്യാപിക്കും, 
ആര്യാടന്‍ സര്‍വകലാശാല ആണ് ഇതു നല്‍കുന്നത് 
കേരളത്തിലെ പ്രമുഖനായ മന്ത്രി ശ്രീ ആര്യാടന്‍ മുഹമ്മദ്‌ ആണ് ഇതിന്റെ വൈസ് ചാന്‍സലര്‍ .
 അദ്ധേഹത്തിന്റെ വകുപ്പുകള്‍ വളരെ വിജയകരമായി  മുന്നോട്ട് പോകുന്നതിനിടയിലാണ് ഇത്തരം ഒരു സംരംഭം നടത്തുന്നത് . 
മഴ മൂലം ഡാമുകള്‍ നിറഞ്ഞു കവിഞ്ഞത് കൊണ്ട് വൈദ്യുധിക്കു ക്ഷാമമില്ല .ആയതു കൊണ്ട് അങ്ങോട്ട്‌ നോക്കേണ്ടതില്ല
ksrtc കട്ടപ്പുറത്ത് ആയതു കൊണ്ട് ആ വകുപ്പും ശാന്തം. അത് കൊണ്ട് തന്നെ അല്പം extra curriculam activites ആകാം എന്ന് വച്ചു .
വളരെ പ്രയാസം ആണ് ഇതിന്റെ ടെസ്റ്റ്‌ പാസാകാന്‍ . കാരണം ഇക്കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ഒരു എംപിയും മുസ്ലിം ലീഗ് നേതാവുമായ ഈടീ മുഹമ്മദ്‌ ബഷീര്‍ പരാജയപെട്ടത്‌ 
അദ്ദേഹം റീ വാല്യൂ വേഷന് കൊടുക്കുമോ ആവൊ . എന്തായാലും നിലംബൂര്‍ മണ്ഡലത്തില്‍ അദ്ദേഹത്തിന് വോട്ടു ചെയ്ത ആളുകള്‍ ഒക്കെ പാസ്‌ ആകാന്‍ സാധ്യത ഉണ്ട് . 


കല്യാണ പ്രായം കൂട്ടാന്‍ മീഡിയകളുടെ പുതിയ പോരാട്ടം  


ഒരു പുതിയ ഇര  വീണു കിട്ടിയ സന്തോഷത്തില്‍ ആണ് നമ്മുടെ മീഡിയകള്‍
പതിനാറു വയസ്സില്‍ തന്നെ പെണ്‍കുട്ടികളെ കെട്ടിച്ചയക്കണം എന്ന് മുസ്ലിം പണ്ഡിതന്മാര്‍ യോഗം ചേര്‍ന്ന് തീര്മാനിചിരിക്കുന്നു.
ഒരു വശത്ത് മുസ്ലിം പൌരോഹിത്യം , മറുവശത്തു പാവം മുസ്ലിം പെണ്‍കുട്ടികള്‍. ഇതിനെ പിന്തുണക്കാന്‍ ഭരണ കക്ഷിയായ മുസ്ലിം ലീഗും .
ആനന്ദ ലബ്ദിക്ക് ഇനി എന്ത് വേണം.
പാവപെട്ട മുസ്ലിം പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ന്യൂസ്‌ ഹവറുകള്‍, നേര്‍ക്കുനെരുകള്‍, കൌണ്ടര്‍ പോയിന്റ്‌ കള്‍ നിയന്ത്രണ രേഖകള്‍ , നേരെ ചോവ്വെകള്‍ ......
പരിപാടികളുടെ  പൊടി പൂരം .
പുരോഗമന മതേതര കക്ഷി സ്ഥാനത്തിനു പോറല്‍ ഏല്‍ക്കാതെ മുസ്ലിം ലീഗു മറുപടി പറഞ്ഞു വിയര്‍ത്തു. മുസ്ലിം സമൂഹത്തിലെ മോഡേണ്‍ പെണ്‍കുട്ടികള്‍ ചര്‍ച്ചകളില്‍ രോഷം കൊണ്ടു
പതിനാറു വയസ്സില്‍ കല്യാണം ആവാം എന്ന് മാത്രം പറഞ്ഞു എന്നാണ് ചര്‍ച്ച നടത്തിയവരുടെ വിശദീകരണം .
അതൊന്നും ഇനി ഞങ്ങള്‍ക്ക് കേള്‍കേണ്ട . വീണു കിട്ടിയ ഈ വിഷയം ഞങ്ങള്‍ ആഘോഷിക്കുക തന്നെ ചെയ്യും എന്നാണ് മീഡിയ കളുടെ നിലപാട് .
കാര്യങ്ങള്‍ ഇതു രണ്ടിനും ഇടയില്‍ ആണ് എന്ന് മാലോകര്‍ക്ക് അറിയാം .


2013, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

ഉമ്മന്‍ ചാണ്ടി : മാധ്യമ വേട്ടയുടെ പുതിയ ഇര 


മുഖ്യ മന്ത്രി യുടെ ഓഫീസിനു നേരയുള്ള ആരോപണങ്ങളും ആയാണ് ഓരോ ദിവസവും വാര്‍ത്തകള്‍ പുറത്തു വരുന്നത് . സരിതയ്ക്ക് ശേഷം പുതിയ ഒരു പേരാണ് ചര്‍ച്ച ചെയ്യപ്പെടുന്നത് 
വാര്‍ത്ത തുറന്നാല്‍ ഫായിസ് എന്നാ പേരാണ് എപ്പോള്‍ കേള്‍ക്കുന്നത് .
ഒരു കാലത്ത് ലവ് ജിഹാദും തീവ്രവാദവും ഒക്കെ ആയിരുന്നു ഇഷ്ട വിഷയങ്ങള്‍ . 
പിന്നീട് കുറെ കാലം ടീപീ വധം ആഘോഷിച്ചു .
കേരളത്തിലെ ദ്രിശ്യ മാധ്യമങ്ങളുടെ മത്സരം ഏറ്റവും പുതിയ ബ്രൈകിംഗ് ന്യൂസ്‌ ഏറ്റവും ആദ്യം നല്‍കുക എന്ന തലത്തില്‍ എത്തിയിരിക്കുന്നു .
യദാര്‍ത്ഥ വസ്തുടകള്‍ അന്വഷിച്ച് പുറത്തു കൊട്നു വരുന്നതിനു മുന്പ് കള്ളക്കടതുകരുടെയും മറ്റു തെമ്മാടികളുടെയും ഒക്കെ പേരിന്‍റെ കൂടെ ഒരു മുഖ്യ മന്ത്രിയുടെ പേര് വലിച്ച് എഴക്കുന്നത്‌ 
മാധ്യമങ്ങള്‍ക്ക് ഭൂഷണമാണോ എന്ന് അവര്‍ ചിന്തിക്കണം 
പതിറ്റാണ്ടുകളുടെ പൊതു പ്രവര്‍ത്തനത്തിലൂടെ ആണ് ഒരാള്‍ മുഖ്യ മന്ത്രി പദത്തിലൊക്കെ എത്തിപ്പെടുന്നത് . പെട്ടെന്ന് ഒരു സുപ്രഭാദത്തില്‍ ആവുന്നതല്ല . 
എന്ന് ന്യൂസ്‌ വായന നടത്തുന്ന പയ്യന്മാര്‍ വള്ളി ട്രൌസര്‍ ഇട്ടു നടക്കുന്ന കാലത്ത് നിയമസഭയില്‍ എത്തിയ ആളുകള്‍ ആണ് അവര്‍.. 

2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

വീണ്ടും ഒരു ഓണം 

അങ്ങിനെ ഒരു ഓണം കൂടി കടന്നു പോയി.
കേരളത്തിലെ എല്ലാ ജനങ്ങളും ഓണത്തിനെ ഏറ്റ് എടുത്തിരിക്കുന്നു 
ഒരു മതത്തിന്റെ ആഘോഷമായി മാത്രം ആരും അതിനെ കാണുന്നില്ല 
കേരളത്തിലെ കാർഷിക പക്ഷാത്തലത്തിൽ ആണ് ഓണം ആഘോഷിക്കപ്പെടുന്നത് .
കേരളത്തിലെ തനതു വിഭവങ്ങൾ ആണ് അതിന്റെ മുഖ്യ ഉപയോഗ വസ്തുക്കൾ 
ഗൾഫ്‌ നാടുകളിൽ പോലും , കേരളത്തിലെ പച്ചക്കറികൾ , വാഴയില , മുല്ലപ്പൂവു ,ശര്കര ഉപ്പേരി തുടങ്ങിയ എല്ലാ സാധനങ്ങളും വ്യാപകമായി തന്നെ ഉപയോഗിക്കപ്പെടുന്നു 
കള്ളവും ചതിയും ഇല്ലാത്ത ഒരു ഭരണകാല സങ്കല്പം കൂടിയാണ് ഇവിടെ പ്രകീർത്തിക്ക പ്പെടുന്നത്.

2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

KSRTC -യുടെ ഗതികേട്

വാര്‍ത്തകളില്‍ ഇപ്പോള്‍ KSRTC നിറഞ്ഞു നില്‍ക്കുകയാണ്
കേരള റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പറഷന്‍ എന്നാ സ്ഥാപനം സര്‍ക്കാരിനു വന്‍ ബാധ്യതയും ബാധയും  ആയിക്കൊണ്ടിരിക്കുന്നു . ജീവനക്കാര്‍ക്ക് ഒന്നും സംഭവിക്കുകയില്ല എന്ന് മന്ത്രി ആര്യാടന്‍ ഗീര്‍വാണം മുഴക്കിക്കൊണ്ടിരിക്കുന്നുണ്ട് .

അത് കൊണ്ട്  മാത്രം കര്യമായില്ലല്ലോ.
നമ്മുടെ തൊട്ടയല്‍പക്കത്തുള്ള തമിഴ്നാടും കര്‍ണാടക യും ലാഭകരമായി സര്‍വീസ് നടത്തുമ്പോള്‍ എന്തുകൊട്നാണ് കാലങ്ങളായി ഗതി കിട്ടാതെ നമ്മുടെ KSRTC അലയുന്നത് എന്ന് പഠന വിഷയമാക്കേണ്ടത് ബന്ധപ്പെട്ടവര്‍ തന്നെയാണ് .
സര്‍കാരിന്റെ സബ്സിടികളും മറ്റു പലവിധ സഹായങ്ങളും ലഭിച്ചിട്ടും രക്ഷപെടാതെ മരണ വക്രം വലിക്കുമ്പോള്‍ ഇത്തരത്തില്‍ യാതൊരു സപ്പോര്‍ട്ടും ഇല്ലാത്ത പ്രൈവറ്റ് ബസുകള്‍ ലാഭകരമായി  ഓടുന്ന സംസ്ഥാനം ആണ് ഇതെന്ന് കൂടി ഓര്‍ക്കണം