2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

പച്ചക്കരിയലുകള്‍

Chemicals and Vegetables Cartoonഓണത്തിന് വിപണിയിലെത്തിയ പച്ചക്കറികളില്‍ മാരക കീടനാശിനികള്‍ ഉപയോഗിച്ചിരുന്നു എന്നാ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ് . വിഷാംശം അടങ്ങിയ ഈ കീടനാശിനികളുടെ ഉപയോഗം ഈ പച്ചക്കറികളുടെ ഉത്പാദകര്‍ നിര്‍ത്തുവാന്‍ പോകുന്നില്ല എന്ന് എല്ലാവര്ക്കും അറിയാം . ഉത്സവ സീസണുകളില്‍ വ്യാപകമായ ആവശ്യം പരിഗണിച്ചു കൂടുതലായി ഉല്‍പാദിപ്പിക്കുകയും കൂടുതല്‍ ദിവസം ഇത് കേടു കൂടാതെ ഇരിക്കുവാന്‍ മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. 
ഉത്‌പാദകരും കച്ചവടക്കാരും നഷ്ട സാധ്യധ ഇങ്ങിനെ കുറക്കുമ്പോള്‍ ബലിയാടാവുന്നത്‌ ഉപഭോക്താവ് തന്നെ , എന്നാല്‍ ഇതിനു ഏറ്റവും  നല്ല പ്രതിവിധി കണ്ടെത്തുവാന്‍ ഉപഭോക്താവിനു കഴിയും . 
ഓരോ വ്യക്തിയും  അവര്‍ക്ക് ആവശ്യം ഉള്ള പച്ചക്കറികള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുക എന്നതാന്നു ഇതിന്‍ പറ്റിയ ഏറ്റവും വലിയ പോംവഴി  വിജയകരമായി ഇത്തരം സംരംഭങ്ങള്‍ നടത്തുന്ന മലയാളികള്‍ ഉരു പാട് ഉണ്ട് . ഉപഭോഗ സംസ്കാരത്തിന്റെ തള്ളിക്കയറ്റത്തില്‍ പരസ്യങ്ങളില്‍ മയങ്ങി എല്ലാം മാര്‍ക്കറ്റില്‍ നിന്നും വാങ്ങുക എന്ന ശീലം മലയാളി എത്രയും പെട്ടെന്ന് ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ