കഥ

പ്രവാസി 

നാളെ ദേശീയ ദിനം ആയതുകൊണ്ട് കടയില്‍ തിരക്കായിരുന്നു.
 വൈകിയാണ് കട അടച്ചത്.
 റൂമില്‍ എത്തിയപ്പോള്‍ രണ്ടു മണി കഴിഞ്ഞിരിക്കുന്നു.
ഒന്നും കഴിക്കാന്‍ സമയം കിട്ടിയില്ല .
ഇന്നലത്തെ ബാക്കി ഒരു കുബൂസ് ഇരിക്കുന്നുണ്ട്‌...
ഫ്രിഡ്ജില്‍ നിന്നും രണ്ടു ദിവസം മുന്പ് ഉണ്ടാക്കിയ കറി എടുത്തു ചൂടാക്കി അര കുബൂസ് കഴിച്ചു

കുടിക്കുന്ന വെള്ളം തീര്‍ന്നിട്ട് രണ്ടു ദിവസം ആയി
ഇതു വരെ എത്തിയിട്ടില്ല .
ടാപിലെ വെള്ളം അല്പം എടുത്തു ചൂടാക്കി കുടിച്ചു.
കിടക്കുമ്പോള്‍ മൂന്നു മണി ആയിരുന്നു.
രാവിലെ ഏഴു മണിക്ക് എഴുന്നെല്‍ക്കെണ്ടാതാണ്. വേഗം കിടന്നു.
പല ഓര്‍മ്മകളും ഓടിയെത്തി .
ആദ്യമായി ഗള്‍ഫിലേക്ക് വന്നത്തിരിച്ചു നാട്ടില്‍ പോയത്
എല്ലാം...
വീട് സൌകര്യം പോര.
മൂന്നു വര്‍ഷം മുന്പ് കുടിയിരുന്നു വന്നതാണ്
അല്പം കടം ഉള്ളത് കൊണ്ട് പിന്നീട് നാട്ടില്‍ പോവാന്‍ ഒത്തില്ല
മുകളിലേക്ക് രണ്ടു മുറികള്‍ കൂടി ഉണ്ടാക്കണം എന്നാണ് എല്ലാവരും പറയുന്നത്.
അടിയില്‍ ചൂട് കുറയാനും അത് നല്ലതാണത്രേ .
നാളെ തന്നെ എന്ജിനീയരെ വിളിക്കണം
ഓരോന്ന് ആലോചിച്ചു കിടന്നുപെട്ടെന്നു  തോളില്‍ എന്തോ കടിച്ചു തിരിഞ്ഞു കിടന്നു
ഒരു മൂട്ടയാണ് .
തിരിയലില്‍ 'പധോം' എന്ന് അയാള്‍ താഴെ വീണു
കട്ടിലിന്റെ ഒരു ഭാഗം ചെരിഞ്ഞതാണ്
അയാള്‍ എണീറ്റുകട്ടിലിന്റെ ഒടിഞ്ഞ ഒരു കാലിനു പകരം വച്ചിരുന്ന രണ്ടു താബൂക്ക് കട്ടകള്‍ശരിയാക്കി വച്ച് വീണ്ടും കിടന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ