2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

KSRTC -യുടെ ഗതികേട്

വാര്‍ത്തകളില്‍ ഇപ്പോള്‍ KSRTC നിറഞ്ഞു നില്‍ക്കുകയാണ്
കേരള റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പറഷന്‍ എന്നാ സ്ഥാപനം സര്‍ക്കാരിനു വന്‍ ബാധ്യതയും ബാധയും  ആയിക്കൊണ്ടിരിക്കുന്നു . ജീവനക്കാര്‍ക്ക് ഒന്നും സംഭവിക്കുകയില്ല എന്ന് മന്ത്രി ആര്യാടന്‍ ഗീര്‍വാണം മുഴക്കിക്കൊണ്ടിരിക്കുന്നുണ്ട് .

അത് കൊണ്ട്  മാത്രം കര്യമായില്ലല്ലോ.
നമ്മുടെ തൊട്ടയല്‍പക്കത്തുള്ള തമിഴ്നാടും കര്‍ണാടക യും ലാഭകരമായി സര്‍വീസ് നടത്തുമ്പോള്‍ എന്തുകൊട്നാണ് കാലങ്ങളായി ഗതി കിട്ടാതെ നമ്മുടെ KSRTC അലയുന്നത് എന്ന് പഠന വിഷയമാക്കേണ്ടത് ബന്ധപ്പെട്ടവര്‍ തന്നെയാണ് .
സര്‍കാരിന്റെ സബ്സിടികളും മറ്റു പലവിധ സഹായങ്ങളും ലഭിച്ചിട്ടും രക്ഷപെടാതെ മരണ വക്രം വലിക്കുമ്പോള്‍ ഇത്തരത്തില്‍ യാതൊരു സപ്പോര്‍ട്ടും ഇല്ലാത്ത പ്രൈവറ്റ് ബസുകള്‍ ലാഭകരമായി  ഓടുന്ന സംസ്ഥാനം ആണ് ഇതെന്ന് കൂടി ഓര്‍ക്കണം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ