കല്യാണ പ്രായം കൂട്ടാന്‍ മീഡിയകളുടെ പുതിയ പോരാട്ടം
പതിനാറു വയസ്സില്‍ തന്നെ പെണ്‍കുട്ടികളെ കെട്ടിച്ചയക്കണം എന്ന് മുസ്ലിം പണ്ഡിതന്മാര്‍ യോഗം ചേര്‍ന്ന് തീര്മാനിചിരിക്കുന്നു.
ഒരു വശത്ത് മുസ്ലിം പൌരോഹിത്യം , മറുവശത്തു പാവം മുസ്ലിം പെണ്‍കുട്ടികള്‍. ഇതിനെ പിന്തുണക്കാന്‍ ഭരണ കക്ഷിയായ മുസ്ലിം ലീഗും .
ആനന്ദ ലബ്ദിക്ക് ഇനി എന്ത് വേണം.
പരിപാടികളുടെ പൊടി പൂരം .
പുരോഗമന മതേതര കക്ഷി സ്ഥാനത്തിനു പോറല്‍ ഏല്‍ക്കാതെ മുസ്ലിം ലീഗു മറുപടി പറഞ്ഞു വിയര്‍ത്തു. മുസ്ലിം സമൂഹത്തിലെ മോഡേണ്‍ പെണ്‍കുട്ടികള്‍ ചര്‍ച്ചകളില്‍ രോഷം കൊണ്ടു
പതിനാറു വയസ്സില്‍ കല്യാണം ആവാം എന്ന് മാത്രം പറഞ്ഞു എന്നാണ് ചര്‍ച്ച നടത്തിയവരുടെ വിശദീകരണം .
അതൊന്നും ഇനി ഞങ്ങള്‍ക്ക് കേള്‍കേണ്ട . വീണു കിട്ടിയ ഈ വിഷയം ഞങ്ങള്‍ ആഘോഷിക്കുക തന്നെ ചെയ്യും എന്നാണ് മീഡിയ കളുടെ നിലപാട് .
കാര്യങ്ങള്‍ ഇതു രണ്ടിനും ഇടയില്‍ ആണ് എന്ന് മാലോകര്‍ക്ക് അറിയാം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ